കൊടുവള്ളി: പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവൃത്തി ആരംഭിച്ച പന്നൂർ-നരിക്കുനി- നെല്യേരി താഴം-പുന്നശ്ശേരി റോഡ് നവീകരണം ഏറ്റെടുത്തിരുന്ന കരാറുകാരനെ മാറ്റിയത് മൂലം പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നിയമ തടസങ്ങൾ ഹൈക്കോടതി വിധി ഭേദഗതി വരുത്തിയതോടെ താൽക്കാലികമായി നീങ്ങിയതായി കൊടുവള്ളി എം. എൽ.എ ഡോ.എം.കെ.മുനീർ അറിയിച്ചു.
ടെൻഡർ ഏറ്റെടുത്ത പുതിയ കരാറുകാരന് ഉടൻ പ്രവൃത്തി കൈമാറി റോഡ് നവീകരണം ആരംഭിക്കാൻ സാധിക്കും. ഗതാഗതം ദുസ്സഹമായ നെല്യേരിതാഴം-പുന്നശ്ശേരി റീച്ച് മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ സഞ്ചാരയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
Tags:
KODUVALLY