താമരശ്ശേരി: ഈ വർഷത്തെ എസ് എസ്.എൽ.സി പരീക്ഷയിൽ താമരശ്ശരി ഹയർ സെക്കന്ററി സ്കൂളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നാൽപ്പത്തെട്ട് വിദ്യാർഥികളിൽ പി.ടി.എ പ്രസിഡന്റിന്റെ മകളെ മാത്രം വീട്ടിൽ പോയി അനുമോദിച്ച പ്രിൻസിപ്പാളിന്റെയും അധ്യാപകരുടെയും നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധം അറിയിച്ചു.
തന്റെ മകളെ വീട്ടിലെത്തി അനുമോദിക്കുന്നത് ഫോട്ടോ സഹിതം പി.ടി.എ. പ്രസിഡന്റ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
വിദ്യാർത്ഥികളോട് വിവേചനപരമായി പെരുമാറിയ നടപടി തിരുത്താനും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വീട്ടിലെത്തി അനുമോദിക്കാനും തയ്യാറായില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പടെ പരാതി നൽകുമെന്ന് താമരശ്ശേരി നോർത് മേഖലാ ഡി.വൈ.എഫ്.ഐ ജോയിന്റ് സെക്രട്ടറി ശ്രീപ്രസാദ്, വൈസ് പ്രസിഡന്റ് ഷംസീർ കെ. പി, മേഖല എക്സിക്യൂട്ടീവ് അംഗം നവാസ് ചുങ്കം കോരങ്ങാട് യൂണിറ്റ് പ്രസിഡന്റ് റാഷിദ്,രമനീഷ് എന്നിവർ അറിയിച്ചു.
Tags:
THAMARASSERY