എളേറ്റിൽ: മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തീകരിച്ചതോടൊപ്പം ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 9 എ പ്ലസ് നേടി ഉന്നത വിജയം നേടിയ ഹാഫിള് മുഹമ്മദ് ഷാമിൽ പോർങ്ങോട്ടൂരിനെ അനുമോദിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉപഹാരം നൽകി.കണ്ണിറ്റമാക്കിൽ മഹല്ല് സെക്രട്ടറി അബ്ബാസ് മാസ്റ്റർ കുണ്ടുങ്ങര സന്നിഹിതനായി.
ഹാഫിള് അബൂബക്കർ സഖാഫി, കെ ടി ജാഫർ ബാഖവി. എം പി അബൂബക്കർ മുസ്ലിയാർ, കെ എം ആഷിക് റഹ്മാൻ, കെ സുലൈമാൻ മദനി, സലാം മാസ്റ്റർ ബുസ്താനി, പി വി അഹമ്മദ് കബീർ, ഷംസുദ്ദീൻ കുണ്ടുങ്ങര, തൻവീർ സഖാഫി മമ്പാട് സംബന്ധിച്ചു. ഹിഫ്ള് പഠനത്തോടൊപ്പം പത്താം ക്ലാസിൽ മികച്ച വിജയം നേടിയത് അഭിമാനാർഹമായ നേട്ടമാണെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് ഹാഫിള് മുഹമ്മദ് ഷാമിൽ പോർങ്ങോട്ടൂർ.
0 Comments