Trending

2000 രൂപയുടെ നോട്ടുകൾ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ KSRTC ബസ്സുകളിൽ സ്വീകരിക്കും.

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ KSRTC ബസ്സുകളിൽ  സ്വീകരിക്കും.ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും  മാനേജ്മെന്റ് നിർദ്ദേശം നൽകി.

ഇതിന് വിപരീതമായി  വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു  നിർദ്ദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും  മാനേജ്മെന്റ് വ്യക്തമാക്കി.

നോട്ട്  നിരോധിച്ചതിന് പിന്നാലെ  നിരോധിച്ച നോട്ടുകൾ  കെഎസ്ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം  നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നത്.
Previous Post Next Post
3/TECH/col-right