Trending

2000 രൂപ നോട്ട് നിരോധനം:പലസ്ഥലങ്ങളിലും നോട്ട് സ്വീകരിക്കുന്നില്ലെന്ന് പരാതി.

എളേറ്റിൽ:രാജ്യത്ത് 2000 രൂപ നോട്ട്
പിൻവലിച്ച തീരുമാനം
വന്നതിനു പിന്നാലെ 
പലസ്ഥലങ്ങളിലും നോട്ട്
സ്വീകരിക്കുന്നില്ലെന്ന് പരാതി.എളേറ്റിൽ വട്ടോളി അങ്ങാടിയിൽ മീൻ വാങ്ങാനെത്തിയ ആളിൽ നിന്നും കടക്കാരൻ 2000 ന്റെ നോട്ട് സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നു.നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്ന്
ആർ.ബി.എ. വ്യക്തമായിട്ടും അത് മുഖവിലയ്ക്കെടുക്കാതെയാണ്
സർക്കാർസ്ഥാപനങ്ങളടക്കം 2000
രൂപയുടെ നോട്ട്
സ്വീകരിക്കാതിരിക്കുന്നത്.

കോഴിക്കോട് പാവമണി റോഡിൽ പ്രവർത്തിക്കുന്ന
ബിവറേജ് ഔട്ട്ലെറ്റിൽ 2000 രൂപയുടെ
നോട്ട് സ്വീകരിക്കുന്നതല്ലെന്ന്
കടയുടെമുന്നിൽ എഴുതിവെച്ചിട്ടുണ്ട്.
പുതിയാപ്പ പെട്രോൾ പമ്പിൽ 2000
രൂപയുടെ നോട്ട് സ്വീകരിക്കാതെ
മടക്കിയയച്ചതായി പരാതി ഉയർന്നു.

സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും
നോട്ട് നിരസിക്കുന്നുണ്ട്.
പച്ചക്കറിയടക്കമുള്ള
നിത്യോപയോഗസാധനം വാങ്ങാനായി
കടകളിലെത്തിയ ആളുകൾക്കും
ഇത്തരത്തിലുള്ള അനുഭവമുണ്ടായി.
എന്നാൽ, നഗരത്തിലെ ഭൂരിപക്ഷം
കടകളും യാതൊരു മടിയും കൂടാതെ
2000 രൂപയുടെ നോട്ട് സ്വീകരിക്കുന്നതും
കാണാനായി.

അതേ സമയം  2000 രൂപാ നോട്ടുകൾക്ക്  ബിവറേജ് ഔട്ട്ലെറ്റുകളിലും,നാളെ മുതൽ കെഎസ്ആർടിസിയിലും വിലക്ക് ഉണ്ടെന്നും ഇതു സംബന്ധിച്ച നിർദേശങ്ങൾ മാനേജ്‌മെന്റ് കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നൽകിയിട്ടുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്.ബിവറേജസ് കോർപറേഷനും ഇന്നലെ ഇതേ അറിയിപ്പുമായി എത്തിയിരുന്നു.

മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.

ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു.

നിലവിൽ രണ്ടായിരത്തിന്റെ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല.2023 സെപ്റ്റംബർ 30നകം ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം.മേയ് 23 മുതൽ ഏതു ബാങ്കിൽനിന്നും 2000 രൂപ മാറ്റിയെടുക്കാം.ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ.ബാങ്കിൽ നിക്ഷേപിക്കാൻ പരിധിയില്ല.

Previous Post Next Post
3/TECH/col-right