Trending

എസ്എസ്എൽസി 2023 :പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ഗംഭീര വിജയം.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഈ വർഷത്തെ എസ്എസ്എൽസി ഫലം വന്നപ്പോൾ ഗംഭീര വിജയമായി. പരീക്ഷയെഴുതിയ 412 പേരും വിജയിച്ച് 100% വിജയമാണ് സ്കൂളിന് നേടാൻ കഴിഞ്ഞത്.

ഇതിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 65 ആണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ തിളങ്ങുന്ന വിജയം.
Previous Post Next Post
3/TECH/col-right