കുവെെറ്റ് : സ്വർണം കൊണ്ട് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ രേഖകൾ ആദ്യം ശരിയാക്കണമെന്ന് കുവെെറ്റ് അധികൃതർ. സ്വര്‍ണക്കട്ടികളും നാണയങ്ങളും കൊണ്ട് പോകുന്നവർ മാത്രമല്ല, അളവിൽ കൂടുതൽ ആഭരണങ്ങളുമായി പോകുന്നവർക്കും ഈ നിബന്ധന ബാധകമാണ്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇതിൽ ഇളവുകൾ ലഭിക്കില്ല. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്നാണ് റിപ്പോർട്ട്.
സ്വർണം കൊണ്ടുപോകുന്നവർക്ക് രേഖകള്‍ ശരിയാക്കാന്‍ കുവെെറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്ര ചെയ്യുന്നവർ യാത്രക്ക് ഒരു ദിവസം മുമ്പ് ഇവിടെ എത്തി സാധനം വാങ്ങിയതിന്റെ രസീതുകൾ ഉൾപ്പടെ കസ്റ്റംസിന് മുന്നില്‍ നൽകണം. ഇവ ഉദ്യോഗസ്ഥർ സൂക്ഷമായി പരിശോധിക്കും പിന്നീട് അനുമതി നൽകും. ഉദ്യോഗസ്ഥർ പരിശോധനിച്ച ശേഷം നൽകുന്ന പേപ്പർ യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തുമ്പോൾ ഉദ്യോഗസ്ഥനെ കാണിക്കണം.
കുവെെറ്റിൽ നിന്നും സ്വർണ്ണം വലിയ അളവിൽ വിദേശ രാജ്യത്തേക്ക് കൊണ്ടുപോകുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ നിബന്ധനകളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. സ്‍ത്രീകള്‍ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ കൊണ്ടു പോകുന്നതിന് ഈ നിയമം ബാധകമല്ല.
അനുവദിച്ചതിലും കൂടുതൽ സ്വർണം മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ഇനി കൊണ്ടുപോകണമെങ്കിൽ വ്യക്തമായ രേഖകൾ ഉണ്ടായിരിക്കണം. കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ ഔദ്യോഗിക രേഖകള്‍ ഹാജറാക്കിയാൽ മതിയാകും. സ്വർണ്ണം രാജ്യത്ത് നിന്നും നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകൾ കെെവശം ഉണ്ടായാൽ മതിയാകും.ഇത്തരക്കാർക്ക് സ്വർണം കൊണ്ടുപോകുന്നതിൽ വലിയ ബുദ്ധിമുട്ട് ഇല്ല.
Tags:
INTERNATIONAL