താമരശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹജ്ജാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് താമരശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തി. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപാണ് താമരശേരിയിൽ സംഘടിപ്പിച്ചത്.
ക്യാംപിൽ 850 ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് അധ്യക്ഷനായി.
കെ.പി സുനീർ, മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ബാസ്,മുൻ എം. എൽ. എ വി.എം ഉമ്മർ മാസ്റ്റർ ,താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ , എ അരവിന്ദൻ, പി.സി അബ്ദുൽ അസീസ്,കെ ലുക്മാൻ ഹാജി, എം.എ യൂസുഫ് ഹാജി, ഗിരീഷ് തേവള്ളി, മഞ്ജിത കുറ്റിയാക്കിൽ, എ.കെ കൗസർ, എം.ടി അയ്യൂബ് ഖാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ,കണ്ടിയിൽ മുഹമ്മത്, താര അബ്ദുറഹിമാൻ ഹാജി, പി.ടി ബാപ്പു, എം സുൽഫീക്കർ, ഹാരിസ് അമ്പായത്തോട്, എ.കെ അബ്ബാസ്, സലീം പുല്ലടി, വി.കെ അഷ്റഫ്, റാഷിദ് താമരശ്ശേരി, ആർ.കെ മൊയ്തീൻകോയ, പി. സി .എ റഹീം, കെ.ടി അബൂബക്കർ, ട്രെയ്നർ സൈതലവി എന്നിവർ സംസാരിച്ചു.
Tags:
THAMARASSERY