എളേറ്റിൽ: മർകസ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ ജി ക്ലാസുകളിലേക്കും മദ്രസയിലേക്കും പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാരംഭം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ ആദ്യക്ഷരം എഴുതുന്ന ചടങ്ങായ അലിഫ് ഡേ ക്ക് സയ്യിദ് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നേതൃത്വം നൽകി.
എം.പി. അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ടി ഡി മൊയ്തീൻ മാസ്റ്റർ, കെ പി സി അബ്ദുറഹ്മാൻ ഹാജി, കെ പി മുഹമ്മദ് ജമാൽ, സാജിദ് പൂപ്പോയിൽ സംബന്ധിച്ചു.ക്ലാസുകൾ നാളെ പ്രവേശനോത്സവത്തോടെ ആരംഭിക്കും.
Tags:
ELETTIL NEWS