Trending

ഹജ്ജ്: രണ്ടാംഗഡു 28 വരെ അടയ്ക്കാം.

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ രണ്ടാംഗഡു തുകയായ 1,70,000 രൂപ 28-നകം അടയ്ക്കണം. കഴിഞ്ഞ തിങ്കളാഴ്‌ച വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചത്. തുക അടച്ച് ബാങ്ക് സ്ലിപ്പിനൊപ്പം നിശ്ചിത രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം.

10,331 പേരാണ് കേരളത്തിൽനിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ നൂറ്റൻപതോളം പേർ യാത്ര റദ്ദാക്കുന്നതായി രേഖാമൂലം സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഒന്നാംഗഡു തുക അടയ്ക്കാത്തവർക്കും അവസരം നഷ്‌ടമാകും. 81,800 രൂപയാണ് ഒന്നാംഗഡുവായി ഈടാക്കിയത്.

ഒന്നാംഗഡു അടയ്ക്കാത്തവരുടെ വിവരങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ശേഖരിക്കുന്നുണ്ട്. യാത്ര റദ്ദാക്കുന്നവർക്കു പകരം കാത്തിരിപ്പുപട്ടികയിലുള്ളവർക്ക് അവസരം ലഭിക്കും. ജൂൺ ഏഴിനാണ് കേരളത്തിൽനിന്നുള്ള യാത്ര തുടങ്ങുന്നത്.
Previous Post Next Post
3/TECH/col-right