ഉള്ളിയേരി:കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി സി ഇ ഒ പി എം അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
ക്ലാസ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു.
ക്ലാസുകള്‍ക്ക് ഹജ്ജ് ട്രൈനര്‍മാരായ പി കെ ബാപ്പു ഹാജി , യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , എന്‍ പി സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി.പി കെ എം മുഹ്യുദ്ധീന്‍ , എ വി മജീദ് ഹാജി , ഇ അഹമ്മദ് മാസ്റ്റര്‍ , വഹാബ് വട്ടോളി , അബ്ദുല്‍ ജലീല്‍ അഹ്സനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പേരാമ്പ്ര , കൊയിലാണ്ടി , ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരും കാത്തിരിപ്പു പട്ടികയില്‍ ഒന്ന് മുതല്‍ ആയിരം വരെയുള്ളവരുമുള്‍പ്പെടെ അറുനൂറോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.നൗഫല്‍ കൊയിലാണ്ടി സ്വാഗതവും, അബൂബക്കര്‍ പേരാമ്പ്ര നന്ദിയും രേഖപ്പെടുത്തി.
Tags:
KOZHIKODE