Trending

ശിഹാബ് ചോറ്റൂരിനൊപ്പം നടക്കുന്നതിനിടയിൽ മലപ്പുറം സ്വദേശി കാറിടിച്ചു മരിച്ചു

റിയാദ്: കേരളത്തിൽ നിന്ന് ഹജ് നിർവഹിക്കാൻ കാൽനടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിനൊപ്പം നടക്കുകയായിരുന്ന മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസാ(47)ണ് മരിച്ചത്.

അൽ റാസിൽനിന്ന് ശിഹാബിനൊപ്പം നടക്കാനിറങ്ങിയ അസീസിന്റെ പിറകിൽ കാർ ഇടിക്കുകയായിരുന്നു.ഖസീമിന് സമീപം അൽറാസിൽനിന്ന് 20 കിലോമീറ്റർ അകലെ അൽ ഖബറയിലാണ് അപകടമുണ്ടായത്. .ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

രാത്രി പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മയ്യിത്ത് സൌദിയിൽ മറവുചെയ്യും.
Previous Post Next Post
3/TECH/col-right