എളേറ്റിൽ:കെട്ടിട നികുതിയും,കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഭീമമായി വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത്ഓഫീസിന് മുമ്പിൽ ഏപ്രിൽ 26ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ധർണ്ണ നടത്തും.
മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്യും.യു ഡി എഫ് നേതാക്കളായ വി എം ഉമ്മർ മാസ്റ്റർ,എ.അരവിന്ദൻ, കെ.കെ.എ.ഖാദർ ,ചോലക്കര മുഹമ്മദ് മാസ്റ്റർ, സി.ടി. .ഭരതൻ മാസ്റ്റർ, എം എം വിജയകുമാർ, തുടങ്ങിയവർ ധർണ്ണയെ അഭിവാദ്യം ചെയ്യും.
പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ വീടെന്ന സ്വപ്നം തകർക്കുകയും ചെയ്യുന്ന തരത്തിലാണ് കെട്ടിട നികുതിയും, നിർമ്മാണത്തിനുള്ള അപേക്ഷ, പെർമിറ്റ് ഫീസുകളും നൂറിരട്ടി വരെ സംസ്ഥാന സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെയുള്ള പ്രതിഷേധ ധർണ്ണയിൽ ത്രിതല പഞ്ചായത്ത് മെമ്പർമാർ , സർവ്വിസ് സഹകരണ ബാങ്ക് ഡയരക്ടർമാർ.യു.ഡി.എഫ് ബൂത്ത്, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
Tags:
ELETTIL NEWS