ബാലുശ്ശേരി:കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് നാളെ (25-04-2023) രാവിലെ 9 മണിക്ക് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ക്ലാസ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.
ക്ലാസിന്‍റെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും.ക്ലാസുകള്‍ക്ക് ഹജ്ജ് ട്രൈനര്‍മാരായ പി കെ ബാപ്പു ഹാജി , യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , എന്‍ പി സൈതലവി എന്നിവര്‍ നേതൃത്വം നല്‍കും.
പേരാമ്പ്ര , കൊയിലാണ്ടി , ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരും, കാത്തിരിപ്പു പട്ടികയില്‍ ഒന്ന് മുതല്‍ ആയിരം വരെയുള്ളവരുമാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 86065 86268 എന്ന നമ്പറില്‍ ബന്ധപ്പെടാം.
0 Comments