മുതുവാട്ടുശ്ശേരി കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് എളേറ്റിൽ മറക്കാന ടർഫിൽ സ്വാഗത സംഘം ചെയർമാൻ എം മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഫുട്ബോൾ പ്രേമികളുടെ ഇതിഹാസം സുബൈർ വാഴക്കാട് മുഖ്യാതിഥിയായിരുന്നു.
ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് എം എ റസാക്ക് മാസ്റ്റർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ മുഹമ്മദലി, എം എ ഗഫൂർ , സി പി ഫൈസൽ, കെ റസാക്ക്, അൽ അമീൻ കെ ബഷീർ എന്നിവർ സംസാരിച്ചു.
മുതുവാട്ടുശ്ശേരി കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മെഹന്തി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് ഇന്ന് (25-04-2023) എളേറ്റിൽ Zerai resort ൽ മൂന്ന് മണി മുതൽ നടക്കുന്നതാണ്. കൂടുംബത്തിലെ മുതിർന്ന വനിത അംഗം ഉദ്ഘാടനം ചെയ്യും.
ഫുഡ് ഫെസ്റ്റിൽ ചിക്കൻ ബിരിയാണി , പുഡിങ്ങ്, കേക്ക് എന്നീ ഇനങ്ങളിൽ 250 പേരും മെഹന്തിയിൽ 100 പേരും മത്സരത്തിനു പങ്കെടുക്കുന്നതാണ് .വിജയി കൾക്ക് ഗോൾഡ് മെഡൽ സമ്മാനം നൽകുന്നതാണ്.
Tags:
ELETTIL NEWS