കോഴിക്കോട്:കുറ്റക്കാര്‍ക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നല്‍കണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന. പ്രശ്‌ന പരിഹാരം ഇല്ലെങ്കില്‍ 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്. ശാരീരിക മാനസിക വേദനകള്‍ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു. ഹര്‍ഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങള്‍ രണ്ടു അന്വേഷണത്തിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹര്‍ഷിന നടത്തിയ സമരം മന്ത്രി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
മന്ത്രിയെ നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ പോലും കിട്ടിയില്ലെന്ന് ഹര്‍ഷിനയുടെ ഭര്‍ത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങള്‍ അല്ല ഉന്നയിക്കുന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തില്‍ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.
Tags:
KOZHIKODE