'ഒരു നിയമലംഘനത്തിന്റെ ദൃശ്യം കാമറയില്‍ പകര്‍ത്തപ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമിലിരിക്കുന്ന എം.വി.ഡി ഉദ്യോഗസ്ഥരും കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുമാണ് അവര്‍ക്ക് പിഴ ഈടാക്കി നോട്ടീസ് നോട്ടീസ് അയക്കണോ വേണ്ടേയെന്ന് തീരുമാനിക്കുക. കാമറ ചിത്രം പകര്‍ത്തുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി നോട്ടീസ് അയച്ചാല്‍ ഈ നിയമം നിര്‍മിച്ച മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായിരിക്കും വലിയ നഷ്ടം വരിക. എന്നാല്‍ ഇവിടെയങ്ങനെയല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം' അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട് മുഴുവന്‍ പരിപാടികളേല്‍ക്കുന്ന മന്ത്രിമാര്‍ക്ക് അമിത വേഗതയ്ക്ക് പത്തുവട്ടം പിഴ ഈടാക്കിയാല്‍ ചുരുങ്ങിയത് 10,000 രൂപ പോകുമെന്നും അത് അവരുടെ കയ്യില്‍ നിന്നാണോ പൊതുഖജനാവില്‍ നിന്നാണോ പോകുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അവര്‍ക്ക് പിഴ ഈടാക്കുന്നില്ലെങ്കില്‍ നിയമം നിര്‍മിച്ചവര്‍ തന്നെ അത് ലംഘിക്കുന്നവരാകുമെന്നും വിമര്‍ശിച്ചു.
ഇരുചക്രവാഹനങ്ങളില്‍ കൈക്കുഞ്ഞുമായി പോകുന്നതിനെതിരെ പിഴ ഈടാക്കുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുമെന്നും ഇതിന് ഇളവ് നല്‍കേണ്ടി വരുമെന്നും ഡിജോ കാപ്പന്‍ പറഞ്ഞു. നിയമം യഥാക്രമം നടപ്പാക്കിയാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായ സാഹചര്യം ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാമറകള്‍ സാര്‍വത്രികമായാല്‍ നിയമം ലംഘിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു. രക്തദാനത്തിന് പോകുന്ന ഒരാള്‍ക്ക് അമിത വേഗതയ്ക്ക് മൂന്നു വട്ടം പിഴ ഈടാക്കാന്‍ കഴിയില്ലെന്നും ഒരേ കുറ്റത്തിന് വീണ്ടും ശിക്ഷിക്കാന്‍ വകുപ്പില്ലെന്നും ഡിജോ ഓര്‍മിപ്പിച്ചു. എ.ഐ കാമറകള്‍ ഉപയോഗിക്കുന്ന മിക്ക നാടുകളിലും ഓട്ടോമാറ്റിക്കായി പിഴയുടെ നോട്ടീസ് നല്‍കുന്ന രീതിയാണുള്ളത്.
0 Comments