Trending

കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം.

എളേറ്റിൽ: കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.ഇതിന്റെ ഭാഗമായി പരിശോധനാ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാക്കി മാറ്റി. മൂന്ന്ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പ്രത്യേക ക്ലിനിക്കു
കൾ ആരംഭിക്കുകയും ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പി
ക്കുകയും ചെയ്യും.ശ്വാസ
കോശ സംബന്ധമായും, മാനസികാരോഗ്യ സംബന്ധമായും മാസത്തിൽ ഒരു ദിവസം ചികിൽസ നടക്കും.

കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം
മുഖ്യമന്ത്ര്യ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസി അധ്യക്ഷത വഹിച്ചു. ഡോ: എം.കെ മുനീർ എംഎൽഎ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഫല
കം എംഎൽഎ അനാച്ഛാദനം ചെയ്തു.

 
ഡോ. സുനിൽ റിപ്പോർട്ട് അവവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ. എം .അഷ്‌റഫ്‌,ടി.എം രാധാകൃഷ് ണൻ, റംല മക്കാട്ടുപൊയിൽ, കെ. കെ. ജബ്ബാർ മാസ്റ്റർ,ഷറഫുന്നിസ ടീച്ചർ, ഷിജി ഒരലാക്കോട്, പി.സുധാകരൻ, റസീന ടീച്ചർ, കെ.കെ മജീദ്, ഇസ്ഹാഖ് മാസ്റ്റർ, ഗിരീഷ്
,ജസ്ന അസയിൻ, ബാവ ചളിക്കോട്,
 മുഹമ്മദ് മാസ്റ്റർ, സി.എം ഖാലിദ് , വിജയൻ, നാസർ കെ.എം., വി.കെ അബ്ദുറഹിമാൻ,വി.പി അഷ്റഫ്, വഹീദ ടീച്ചർ,കെ മുഹമ്മദലി, കെ.പി വിനോദ് കുമാർ, പ്രിയങ്ക കരൂഞ്ഞിയിൽ എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right