താമരശ്ശേരി: ദീർഘദൂര യാത്രക്കിടെ ബസ് മാറി കയറാൻ താമരശ്ശേരിയിൽ ഇറങ്ങിയ യുവതി മൂത്രമൊഴിക്കാൻ സൗകര്യമില്ലാതെ വലഞ്ഞു.കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുകയും, വിഷു പ്രമാണിച്ച് ഹോട്ടലുകൾ പോലും തുറക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മൂത്രമൊഴിക്കാൻ ഇടം അന്വേഷിച്ച് അലഞ്ഞത്.
നിവൃത്തിയില്ലാതെ ഒടുക്കം നേരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് ആവശ്യമറിയിച്ച് കാര്യങ്ങൾ നിറവേറ്റിയാണ് മറ്റൊരു ബസ്സിൽ കയറി പോയത്.
താമരശ്ശേരിയിൽ ഇത്തരം സാഹചര്യം ആദ്യമായിട്ടല്ല. കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുംമ്പോൾ പലരും ആശ്രയിച്ചിരുന്നത് ഹോട്ടലുകളാണ്, റംസാൻ, വിഷു പ്രമാണിച്ച് ഹോട്ടലുകളും അടഞ്ഞു കിടക്കുന്നു, ഇത്തരം സാഹചര്യത്തിൽ സ്ത്രീകൾ അടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കാൻ അദ്ദേശ ഭരണകൂടത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് സാധിച്ചിട്ടില്ല .
Tags:
THAMARASSERY