റോഡ് ഷോയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അഗ്നി പ്രതിരോധ ബോധവത്കരണ സന്ദേശം നൽകി. മുക്കം ഫയർ സ്റ്റേഷനിൽ നിന്നാരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡ്, ടൗൺ ചുറ്റി മാമ്പറ്റ വഴി അഗസ്ത്യൻ മുഴിയിൽ സമാപിച്ചു. ഈ മാസം 20 വരെ ഫയർ സർവീസ് വാരാചരണമായി ആചരിക്കുകയാണ്.
വാരാചരണത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ ക്‌ളാസുകൾ, സുരക്ഷാ ലഖുലേഖ വിതരണം, ഫയർ ഓഡിറ്റ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ അസി. സ്റ്റേഷൻ ഓഫീസർ സി. കെ മുരളീധരൻ, സീനിയർ ഫയർ ഓഫീസർമാരായ എം. സി. മനോജ്, പയസ് അഗസ്റ്റിൻ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ എന്നിവർ സംസാരിച്ചു.
0 Comments