രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു.
ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസിൽ ഡോക്ടർമാർ അടക്കം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.
മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആശുപത്രിക്കകത്ത് സന്ദർശകരെയും ആൾക്കൂട്ടങ്ങളും ഒഴിവാക്കാൻ മാർഗ്ഗദർശത്തിൽ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. 919 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.
Tags:
INDIA