Trending

ഷാഫിയുടെ തിരോധാനം ;രേഖാചിത്രം പുറത്തുവിടും: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ആയുധധാരികളായ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്താനായി പോലീസ് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

കർണാടക, തമഴ്നാട് സ്ഥാനങ്ങളിലേക്ക്  പ്രതികൾ ഷാഫിയെ കൊണ്ട് പോവാൻ സാധ്യതയുണ്ട്.ഇത് കണക്കിലെടുത്താണ് അന്വേഷണം.ഇതിന്റെ ഭാഗമായി പ്രതികളിൽ ഒരാളുടെ രേഖാചിത്രം തയ്യാറായിട്ടുണ്ട്. അടുത്ത ദിവസം തന്നെ ചിത്രം പുറത്തുവിടും.തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. 7001 ൽ അവസാനിക്കുന്ന വെള്ള സ്വിഫ്റ്റ് കാറുകൾ പരിശോധിച്ച് വരികയാണ്.

ഇതിനിടയിൽ ഷാഫിയെ കണ്ടെത്താൻ കഴിയാത്തതിൽ നാട്ടുകാർ രംഗത്ത്.നാലുദിവസം കഴിഞ്ഞിട്ടും പൊലിസ് ഇരുട്ടിൽ തപ്പുന്ന തായി ആരോപിച്ചു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ ചെയർമാനും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ ജനറൽ കൺവീനറായാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
Previous Post Next Post
3/TECH/col-right