Trending

സെക്കൻഡറി പാലിയേറ്റീവ് രോഗികൾക്കുള്ള വിഷു - റമളാൻ കിറ്റ് വിതരണം.

നരിക്കുനി സാമൂഹിക കുടുംബാരോഗ്യ കേന്ദ്രത്തിലെ സെക്കൻഡറി പാലിയേറ്റീവ് രോഗികൾക്കുള്ള വിഷു -  റമളാൻ കിറ്റ് വിതരണം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഡോക്ടർ നൈസി സ്വാഗതവും, സെക്കൻഡറി പാലിയേറ്റീവ് നേഴ്സ് ശാലിനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right