താമരശ്ശേരി:താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി (53) കിണറ്റിൽ വീണു മരിച്ചു.
ഇന്ന് ഉച്ചക്ക്
രണ്ടരയോടെയാണ് സംഭവം.
പരപ്പൻപൊയിലിലെ വീട്ടുമുറ്റത്തെ
കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് കൊല്ലരുകണ്ടി അസൈനാർ
ഏതാനും വർഷങ്ങൾക്ക് മുമ്പ്ർ
മരിച്ചിരുന്നു.
മക്കളില്ലാത്ത ഇവർ മാതാവിനൊപ്പമാണ്
താമസിച്ചിരുന്നത്. കാണാതായതിനെ
തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക്
രണ്ടരയോടെ കിണറ്റിൽ മൃതദേഹം
കണ്ടെത്തുകയായിരുന്നു. തുടർ
നടപടികൾക്കായി കോഴിക്കോട്
മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു
മാറ്റി.
മയ്യിത്ത് നിസ്കാരം നാളെ (13- 04 - 2023 ) ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ.
വിവിധ ഉന്നത സ്ഥാനങ്ങളിൽ പല കാലങ്ങളിലായ് ചുമതലയേൽക്കപ്പെട്ടിരുന്ന ഹാജറ
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത് മെമ്പർ, ദീർഘകാലം വനിതാലീഗ് മണ്ഡലം പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങി പാർട്ടിയിലും പൊതുരംഗത്തും പല ഉന്നതസ്ഥാനങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുണ്ട്.
വിനയംകൊണ്ടും തന്റെ നിഷ്ക്കളങ്കമായ പുഞ്ചിരികൊണ്ടും തന്നെ സമീപിക്കുന്നവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുക്കുന്ന അസാമാന്യമായ നേതൃഗുണം അവരെ രാഷ്ട്രീയ എതിരാളികൾക്ക്പോലും എറേ പ്രിയങ്കരിയാക്കിയിരുന്നു.
Tags:
OBITUARY