Trending

വിമാന യാത്രാനിരക്ക് വർധിപ്പിക്കുന്നതും സർവീസുകൾ വെട്ടിക്കുറക്കുന്നതും അവസാനിപ്പിക്കണം:പ്രവാസി കോൺഗ്രസ്

കൊടുവള്ളി: റമളാൻ കാലത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയും അതോടൊപ്പം സർവീസുകൾ വെട്ടിച്ചുരുക്കുകയും ചെയ്യപ്പെടുന്ന പ്രവർത്തി അവസാനിപ്പിക്കണമെന്ന്  പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു

എയർഇന്ത്യാ വിമാന കമ്പനി സ്വകാര്യവത്ക്കരിക്കുക കൂടി ചെയ്തതോടെ വിമാന കമ്പനികൾ അവരുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതും സർവീസ് നടത്തപ്പെടുന്നതുമെന്ന് യോഗം കുറ്റപ്പെടുത്തി

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്
30 ലക്ഷത്തിലധികം പ്രവാസികളാണ് കേരളത്തിൽ നിന്ന് മാത്രം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യപ്പെടുന്നത് ഇതിൽ ബഹുഭൂരിപക്ഷവും ഗൾഫ് മേഖലയെ ആശ്രയിക്കുന്നവരുമാണ് , കോവിഡിന്റെ വലിയ പ്രയാസം അതിജീവിച്ച പ്രവാസികൾ ബന്ധുക്കളെയും കുടുംബത്തെയും കാണാൻ വേണ്ടി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത് വരാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഈ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ മൗനം വെടിയണമെന്നും വിമാന ടിക്കറ്റിന് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും പ്രവാസി കോൺഗ്രസ് നിവേദനത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാൻവേണ്ടി ചേർന്ന മീറ്റിൽ പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അബ്ബാസ് കൊടുവള്ളി അധ്യക്ത വഹിക്കുകയും, ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ അപ്പോളോ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

യോഗത്തിൽ  ഷാഫി ചുണ്ടപ്പുറം, റഷീദ് കരുവൻപൊയിൽ ,TPC  നവാസ്, അഹമ്മദ് കുട്ടി കരിയിറ്റിപ്പറമ്പ്, ലത്തീഫ് മെട്രോ എന്നിവർ സംസാരിച്ചു.സുലൈമാൻ കെ സ്വാഗതവും,ടി മുഹമ്മദ് നന്ദി പറയുകയും ചെയ്തു.
Previous Post Next Post
3/TECH/col-right