Trending

യു.എ.ഇ സന്ദര്‍ശക വിസക്ക് പുതിയ നിയന്ത്രണം.

അബുദാബി : യു.എ.ഇയില്‍ വിദേശിക്കു സന്ദര്‍ശക വിസ കിട്ടണമെങ്കില്‍ യു.എ.ഇ പൗരന്മാരുടെ സുഹൃത്തുക്കളോ ബന്ധുവോ ആയിരിക്കണമെന്ന് പുതിയ നിബന്ധന. അല്ലെങ്കില്‍ യു.എ.ഇയില്‍ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഉള്ള വിദേശികള്‍ക്കായിരിക്കും വിസ ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷനലിറ്റി, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.

വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിനുള്ള തീരുമാനമനുസരിച്ചാണിത്. പ്രവാസിക്ക് പ്രൊഫഷനല്‍ തലത്തില്‍ ജോലി ഉണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.
സന്ദര്‍ശനത്തിനുള്ള ബന്ധുത്വത്തിന്റെയും മറ്റു ആവശ്യങ്ങളുടെയും തെളിവുകള്‍ ഉണ്ടായിരിക്കണം. അതിനായി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഗ്യാരന്റി, വരാനുള്ള കാരണം എന്നിവ വ്യക്തമാക്കണം.

വിദേശത്തുള്ളവര്‍ക്കു സന്ദര്‍ശക വിസ ലഭ്യമാക്കാന്‍ അപേക്ഷ നല്‍കാന്‍ യുഎഇയില്‍ താമസിക്കുന്ന വ്യക്തികളെ അനുവദിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ലളിതമായി ഇത് ചെയ്യാം.
Previous Post Next Post
3/TECH/col-right