Trending

സി.എച്ച് സെൻറർ ദിനം; പതിവു തെറ്റാതെ മുഹമ്മദ് അലിഫ്, കുടുക്ക പൊട്ടിച്ചു നൽകി ഫാത്തിമ റിൻഷയും.

താമരശ്ശേരി: കോഴിക്കോട് സി.എച്ച് സെൻറർ ധനശേഖരണ യജ്ഞത്തിലേക്ക്  ഒരു വർഷം കൊണ്ട് സ്വരൂപിച്ച തുക മുഴുവനായും നൽകി പതിവു തെറ്റാതെ ഈ വർഷവും നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അലിഫ് പങ്കാളിയായി.സി.എച്ച് സെൻറിന്റെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് ശേഖരിച്ചു വെച്ച നാണയ തുട്ടുകളുടെ കുടുക്ക പൊട്ടിച്ചു നൽകിയിരിക്കുകയാണ്  ഫാത്തിമ റിൻഷ.

താമരശ്ശേരി പഞ്ചായത്തിലെ തച്ചംപൊയിൽ ടി.എം മൻസൂർ,ഷഹർബാനു ദമ്പതികളുടെ മകളായ റിൻഷ പള്ളിപ്പുറം(ചാലക്കര) ജി.എം.യു.പി സ്കൂൾ ആറാം ക്ലാസുകാരിയാണ്.പൊതുപ്രവർത്തകനായ സലീം വാടിക്കലിന്റെ പേരക്കുട്ടിയായ  മുഹമ്മദ് അലിഫ് കൂടത്തായ് പുറായിൽ ചാലിൽ തൊടുകയിൽ മുഹമ്മദ് അഷ്റഫ്,വാടിക്കൽ ഫസ്ലത്ത് എന്നിവരുടെ മകനാണ്.
 
താമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ എം. മുഹമ്മദ് ഹാജിയും, ഈർപ്പോണ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി നാസർ ബാവിയും ഇരുവരിൽ നിന്നും തുക ഏറ്റുവാങ്ങി. കെ.പി മുഹമ്മദ്, അബ്ദുറഹിമാൻ,ഷമീർ ഓനി, മുജീബ് വി.സി, സിറാജ് കാട്ടിൽപ്പീടിക തുടങ്ങിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
     
ആയിരകണക്കിന് രോഗികൾക്ക് മരുന്നും, കൂട്ടിരിപ്പുകാർക്ക് ഭക്ഷണവും,സൗജന്യ ഡയാലിസിസും, മറ്റു സേവനങ്ങളും നൽകി പ്രവർത്തിക്കുന്ന സി.എച്ച് സെൻറിന്റെ പ്രവർത്തനങ്ങൾക്ക് സഹായമായ മിടുക്കരായ ഇവരുടെ കാരുണ്യ മനസ്സ് എല്ലാവർക്കും പ്രചോദനവും മാതൃകയും ആവട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
Previous Post Next Post
3/TECH/col-right