Trending

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്.(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

നാല് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post
3/TECH/col-right