അബുദാബി : വേഗം കുറച്ചുപോകണമെന്നാണ് എപ്പോഴും ട്രാഫിക് ഉദ്യോഗസ്ഥര്‍ നമ്മെ ബോധവത്കരിക്കുന്നത്. എന്നാല്‍ അബുദാബിയില്‍നിന്ന് ഇതാ പുതുമയുള്ള ഒരു നിര്‍ദേശം. വാഹനവേഗം 120 കിമീറ്ററില്‍ കുറഞ്ഞാല്‍ നിങ്ങള്‍ക്ക് 400 ദിര്‍ഹം വരെ ഫൈന്‍ കിട്ടിയേക്കാം.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെ യാത്ര ചെയ്യുന്നവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. കാര്‍ ഓടിക്കാൻ പറ്റാത്തവര്‍ക്ക് ഈ റോഡിലൂടെ യാത്ര ബുദ്ധിമുട്ടാകും. ഏപ്രില്‍ ഒന്ന് ശനി മുതല്‍ പുതിയ നിയമം നടപ്പാകും. ഒരു മാസം പരീക്ഷണ കാലമാണ്. മെയ് ഒന്നു മുതല്‍ ഫൈന്‍ അടിച്ചുതുടങ്ങും.
അബുദാബിയിലെ പ്രധാന ഹൈവേകളിലൊന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്. പരമാവധി വേഗം 140 കി.മീറ്ററില്‍ കൂടാനും പാടില്ല. റോഡിലെ ഒന്നും രണ്ടും ട്രാക്കുകളിലാണ് 120 കി.മീ മിനിമം സ്പീഡ് ബാധകം.
പതുക്കെ പോകുന്നവര്‍ക്ക് മൂന്നാം ട്രാക്ക് ഉപയോഗിക്കാം. ഇവിടെ മിനിമം സ്പീഡ് നിജപ്പെടുത്തിയിട്ടില്ല. റോഡിലെ അവസാന ട്രാക്ക് വേണം ഹെവി വാഹനങ്ങള്‍ ഉപയോഗിക്കാന്‍. ഈ വാഹനങ്ങള്‍ക്ക് മിനിമം സ്പീഡ് നിബന്ധന ബാധകമാക്കിയിട്ടുമില്ല.
ഏപ്രില്‍ ഒന്നുമുതല്‍ വേഗം കുറച്ച് ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കും. മെയ് ഒന്നിനുശേഷം നിയമം ലംഘിക്കുന്നവര്‍ക്ക് ഫൈന്‍ കിട്ടും.
Tags:
INTERNATIONAL