Latest

6/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ കൂട്ടിയോട്ടവും,ചായ സൽക്കാരവും സംഘടിപ്പിച്ചു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജനകീയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും ചായ സൽക്കാരവും സംഘടിപ്പിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പൗരപ്രമുഖരും യുവാക്കളും കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘം കുണ്ടുങ്ങരപ്പാറ മുതൽ പാലങ്ങാട് വരെയായിരുന്നു കൂട്ടയോട്ടം  നടത്തിയത്. ഇതോടനുബന്ധിച്ച് പന്നിക്കോട്ടൂർ അങ്ങാടിയിൽ ബോധവൽക്കരണ സദസ്സും ചായ സൽക്കാരവും നടത്തി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് കിണറിൽ ഒരു യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുകയാണ് പരിപാടി. മരണത്തിൽ ദുരൂഹത ഉണ്ടെന്നും സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ സമർപ്പിക്കുന്നതിനായി കൂട്ടപ്പരാതി തയ്യാറാക്കി. 

വാഡ് മെമ്പർ ജസീല മജീദ് അധ്യക്ഷയായി. സിവിൽ എക്സൈസ് ഓഫീസർ സി ജി ഷാജു ക്ലാസിന് നേതൃത്വം നൽകി. എൻ കെ മുഹമ്മദ് മുസ്ലിയാർ, ടി ഹിദാഷ്, എൻ ബാലകൃഷ്ണൻ, ബി സി ജലീൽ എന്നിവർ സംസാരിച്ചു. കാസിം അരിക്കൽ സ്വാഗതവും വി പി ഷൈജാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments