എളേറ്റിൽ:നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും, പിറ (ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ക്ഷേമ പ്രവർത്തന കൂട്ടായ്മ)യുടെ സ്ഥാപകനും , രാഷ്ടീയ, ജീവകാരുണ്യ - സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഏറെ പ്രിയപ്പെട്ട എൻ.പി.യുടെ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച "എൻ.പി. അനുസ്മരണ വേദി" യുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ റീഫ് ഇൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പി.ടി.എ. റഹീം എം.എൽ. എ. ഉദ്ഘാടനം ചെയ്തു.
ഫൈസൽ എളേറ്റിൽ അധ്യക്ഷത വഹിച്ചു.കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, എഴുത്തുകാരൻ കെ അബൂബക്കർ , അബ്ദുള്ള കൊടോളി, കെ ശോഭീന്ദ്രൻ , മെഹറലി, പി ഇസ്ഹാഖ് മാസ്റ്റർ, പി പി സിദ്ധീഖ്, തമീസ് അഹമ്മദ് , എന്നിവർ സംസാരിച്ചു.വി.പി.സുൽഫിക്കർ സ്വാഗതവും, ടി.പി.സത്യൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS