കരിപ്പൂർ:ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്ര തിരിക്കാൻ ഓൺലൈൻ അപേക്ഷ നൽകിയത് 19,531 പേർ. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അഞ്ച് മണി വരെയായിരുന്നു.
ഇതുവരെ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ 70 വയസ്സ് വിഭാഗത്തില്‍ 1462 പേരും, മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളില്‍) വിഭാഗത്തില്‍ 2799 പേരും ജനറല്‍ വിഭാഗത്തില്‍ 15,270 അപേക്ഷകളും ലഭിച്ചു. അപേക്ഷകരില്‍ 3456 പേര്‍ കണ്ണൂരും, 4124 പേര്‍ കൊച്ചിയും, 11,951 പേര്‍ കോഴിക്കോടുമാണ് എമ്പാര്‍ക്കേഷനായി തെരഞ്ഞെടുത്തത്.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് ശേഷം അന്തിമ എണ്ണം ലഭ്യമാകും.
0 Comments