Trending

ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

കക്കോടി: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന ഇൻവെസ്റ്റേഴ്സ് മീറ്റ് ആരംഭിച്ചു. മാർച്ച് 4 ശനിയാഴ്ച കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ "Made in chelannur " MSME ഡയറക്ടറി ബ്ലോക്ക് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബാലരാജ് എം കെ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ശശീന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് , ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ , ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ , ബ്ലോക്ക്     പഞ്ചായത്ത് മെമ്പർ വേലൻ കണ്ടി മോഹനൻ , കക്കോടി  ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഴത്തിൽ ജുമൈലത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. സൽന നന്ദി പറഞ്ഞു. 
വിവിധ സാങ്കേതിക സ്ഥാപനങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ സംരംഭകരുമായി സംവദിച്ചു. 
ചെറുകിട വ്യവസായം - സാധ്യതകളും വെല്ലുവിളി ളും എന്ന വിഷയത്തിൽ ശ്രീ. അജയൻ (സ്റ്റാർട്ടപ്പ് മിഷൻ മെന്റർ ), ഓറിയോൺ ബാറ്ററി സ്ഥാപന ഉടമ ബാബു, ചേളന്നൂർ ബ്ലോക്കിലെ വിവിധ സംരംഭകർ എന്നിവർ സംവദിച്ചു.

പ്ലാസ്റ്റിക് വേസ്റ്റ് അപ് സൈക്കിൾ ചെയ്യുന്ന തന്റെ പുതിയ സംരംഭം, ബ്ലോക്കിലെ പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ സൗജന്യമായി സംഭരിച്ച് പരിസ്ഥിതി സൗഹൃദ ബിൽഡിംഗ്  മെറ്റീരിയൽ നിർമ്മിക്കുമെന്ന് ശ്രീ. ബാബു ഇൻവെസ്റ്റേഴ്സ് മീറ്റിൽ ഉറപ്പ് നൽകി. 
മാർച്ച് 5 ഞായറാഴ്ച സാങ്കേതിക സ്ഥാപനങ്ങൾ, മാർക്കറ്റിംഗ് , എക്‌സ്‌പോർട്ട് മേഖലകളിലെ പ്രമുഖർ മീറ്റിൽ പങ്കെടുക്കും
Previous Post Next Post
3/TECH/col-right