എളേറ്റിൽ:പാചക വാതക വില വർദ്ധനവിനെതിരെ കിഴക്കോത്ത് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ലീഗ് സെക്രട്ടറി എ.പി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി വി.കെ.അബ്ദുറഹിമാൻ, ട്രഷറർ പാട്ടത്തിൽ അബൂബക്കർ ഹാജി,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ, പി.ഡി.നാസർ മാസ്റ്റർ, എം പി മൊയ്തീൻ മാസ്റ്റർ,സി.എം ഖാലിദ്,വി..അസീസ് ,കെ .ടി.റഊഫ്, ഷമീർ പറക്കുന്ന്, എം.കെ.സി.അബ്ദുറഹിമാൻ, ഇഖ്ബാൽ കത്തറമ്മൽ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS