പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം സിറാജുദ്ദീൻ പന്നിക്കോട്ടൂർ നിർവ്വഹിച്ചു.
ഡോ. സി.പി.ബിന്ദു അധ്യക്ഷയായി. കെ. സാദിഖ് ,എ സി പി ഒ കെ.കെ. നസിയ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് സിദാൻ, ഹാമിദ് ഹസ്സൻ, അബിൻ, മാസിൻ അബൂബക്കർ തുടങ്ങിയ കേഡറ്റുകൾ നേതൃത്വം നല്കി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജാഫർ സാദിഖ് സ്വാഗതവും ജൂനിയർ കേഡറ്റ് അമിത്ത് നന്ദിയും പറഞ്ഞു.
Tags:
EDUCATION