Trending

'മർകസ് നോളജ് സിറ്റി വൈവിധ്യങ്ങളോടെ സർവ്വരെയും ഉൾക്കൊള്ളുന്ന സ്ഥാപനം': മുഖ്യമന്ത്രി.

നോളജ് സിറ്റി: മർകസ് നോളജ് സിറ്റി  വൈവിധ്യങ്ങളോടെ സർവ്വരെയും ഉൾക്കൊള്ളുന്ന സ്ഥാപനമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലകാല മത വൈജാത്യങ്ങളില്ലാതെ സർവ്വവിധ മേഖലകളിലും നാടിൻറെ പുരോഗതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് മർകസ്. അതിന്റെ ആധുനിക രൂപമായ മർകസ് നോളജ് സിറ്റി നാഗരിക സംസ്കാരത്തിന്റെ പുതിയ രൂപമാണ്.

അരനൂറ്റാണ്ടോളമുള്ള പ്രവർത്തന പാരമ്പര്യമുണ്ട് മർകസിന്റെ പ്രവർത്തനങ്ങൾക്ക്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം, പൊതുജന സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും മർകസ് പ്രവർത്തിക്കുന്നു. ഈ വിശാലമായ കാഴ്ചപ്പാട് തന്നെയാണ് നോളജ് സിറ്റിയുടെയും അടിസ്ഥാനം. കേവലം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലപ്പുറം ജീവിതം കെട്ടിപ്പടുക്കാൻ വിദ്യർത്ഥികളെ പ്രാപ്തരാക്കുകയാണ് നോളജ് സിറ്റി ചെയ്യുന്നത്.

സാംസ്‌കാരിക വിനിമയത്തിനുള്ള അവസരവും ഇവിടെ ഉണ്ട്. നാഗരിക സംസ്കാരത്തിന്റെ സൃഷ്ട്ടി തന്നെയാണ് ഇവിടെ സംഭവിക്കുന്നത് എന്നതാണ് നോളജ് സിറ്റിയെ വ്യത്യസ്തമാക്കുന്നത്. അത് കൊണ്ടാണ് ആഗോള സർവ്വകലാശാലകളുടെ കാലാവസ്ഥാ ഉച്ചകോടിക്ക് നോളജ് സിറ്റി വേദിയാക്കിയത്. നോളജ് സിറ്റിയിൽ എത്തി ചേരുന്നവരുടെ ഉന്നമനത്തിനു അപ്പുറം സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനവും ഉന്നം വെച്ച് പ്രവർത്തിക്കുന്നു  എന്നത് സന്തോഷമുള്ള കാര്യമാണ്''. അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ചിങ് ഇയർ പ്രഖ്യാപനം നടത്തി. കേരള ഗതാഗത മന്ത്രി അഡ്വ. ആൻ്റണി രാജു  ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷൻ സമ്മിറ്റിന്റെ ഭാഗമായ 'മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവും നടത്തി. കേരള തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ 'പ്രാദേശിക വികസന പദ്ധതി സമർപ്പണവും, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നോളജ് സിറ്റി ഡെസ്റ്റിനേഷൻ ടൂറിസം ലോഞ്ചിങ്ങും നടത്തി. ലിന്റോ ജോസഫ് എം എൽ എ 'ഡിജിറ്റൽ സ്പേസ് ലോഞ്ചിങ്', ഡോ.എം കെ മുനീർ എം എൽ എ നോളജ് സിറ്റി സ്റ്റാർട്ടപ്പ് പദ്ധതി സമർപ്പണം എന്നിവ നിർവഹിച്ചു. ടി സിദ്ധീഖ് എം എൽ എ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സച്ചിൻ ദേവ് എം എൽ എ, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അഡ്വ. തൻവീർ ഉമർ, ഡോ. അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right