പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിൽ കയ്യെഴുത്ത് മാസിക പ്രകാശനം നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി.
വിദ്യാർഥികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളുന്ന 'കയ്യൊപ്പ്' എന്ന മാസിക സ്കൂൾ ലീഡർ ടി പി അലൂഫ് ഏറ്റുവാങ്ങി. ഒ പി മുഹമ്മദ്, പി ഷിനിജ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി സുലെെമാൻ സ്വാഗതവും കെ കെ ജസ് ല നന്ദിയും പറഞ്ഞു.
Tags:
EDUCATION