പൂനൂർ:കാന്തപുരം ജി എൽ പി സ്കൂളിൽ ഈ വർഷം കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് നേടിയ കഴിവുകളുടെ പ്രദർശനം പഠനോത്സവം 2023 എന്ന പേരിൽ സംഘടിപ്പിച്ചു.കുട്ടികളുടെ നിർമ്മിതികളുടെ പ്രദർശനവും ക്ലാസ് മുറികളിൽ അവർ നേടിയ അറിവുകളുടെ രംഗവിഷ്കാരവും നടന്നു.
എം പി ടി എ ചെയർപേഴ്സൺ ജദീറയുടെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ബിആർസി ട്രെയിനർ നൗഷാദ് പി കെ പദ്ധതി വിശദീകരണം നടത്തി.
ആർഷി.കെ, സൈനബ എൻ.കെ.എം, സപർണ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും എസ്.ആർ.ജി കൺവീനർ സുബിഷ വി.പി നന്ദിയും പറഞ്ഞു.
Tags:
EDUCATION