Latest

6/recent/ticker-posts

Header Ads Widget

ഇന്ന് ആകാശത്ത് ഗ്രഹങ്ങളുടെ പരേഡുണ്ടേ..കാണാന്‍ മറക്കരുത്.

അഞ്ച് ഗ്രഹങ്ങളെ ഒരേ സമയം കാണുവാൻ പറ്റിയ അപൂർവ സാഹചര്യം. മാർച്ച് 28 വൈകുന്നേരം 7 മണിക്ക് പടിഞ്ഞാറ് ഭൂമി എക്വിനോക്‌സിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി വ്യാഴം, ബുധന്‍, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആകാശത്ത് ഒന്നിച്ചെത്താന്‍ പോകുന്നത്. ഇവര്‍ക്കൊപ്പം ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനും കൂടി ആകാശത്ത് ഹാജരാകുന്നതോടെ ഒരു അപൂര്‍വ്വ കാഴ്ചയാണ് കൈവരുന്നത്.

മാര്‍ച്ച് അവസാനം വരെ ഈ അഞ്ച് ഗ്രഹങ്ങളും ആകാശത്ത് അടുത്തടുത്തായി ഉണ്ടാകുമെങ്കിലും ഇന്ന് ഇവയെ വളരെ വ്യക്തമായി കാണാനാകും. അസ്തമയം കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി വില്ലിന്റെ ആകൃതിയിലാകും ഇവ പ്രത്യക്ഷപ്പെടുക.

ശുക്രന്‍, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ വ്യക്തമായി കാണുമെങ്കിലും ഭൂമിയില്‍ നിന്നും താരതമ്യേന വിദൂരത്തിലുള്ള യുറാനസിനെയും ബുധനെയും കാണുക പ്രയാസകരമായിരിക്കും. ശുക്രന്റെ പ്രഭ കാരണം നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ കാണാനാകും.

Post a Comment

0 Comments