Trending

സയൻസ് ഓൺ വീൽസ്: ശാസ്ത്ര ക്വിസ് വിജയിയെ അനുമോദിച്ചു.

ശിവപുരം: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഓൺ വീൽസ് പരിപാടിയോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര ക്വിസ് മത്സര വിജയിയെ അനുമോദിച്ചു.ഒന്നാം സ്ഥാനം ലഭിച്ച ശിവപുരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാംതരം വിദ്യാർഥി തേജ നന്ദയ്ക്കാണ് അനുമോദനം.

ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക കെ രജനി അധ്യക്ഷയായി. സയൻസ് ഓൺ വീൽസ് കോഡിനേറ്റർ പി ടി സിറാജുദ്ദീൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗിഫ്റ്റ് കോഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, അധ്യാപകരായ എൻ കെ ബഷീർ, ടി എം രമേശ് കുമാർ എന്നിവർ സന്നിഹിതരായി. 
Previous Post Next Post
3/TECH/col-right