എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ പ്രധാന അങ്ങാടിയായ എളേറ്റിൽ വട്ടോളി അങ്ങാടിയിൽ പഞ്ചായത്തിൽ നിന്നും നിയമിച്ചിട്ടുള്ള ശുചീകരണ തൊഴിലാളി പലയിടങ്ങളിലായി ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതു മൂലം പൊതുജനങ്ങളും, കടയുടമകളും ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ.
മുൻകരുതൽ ഇല്ലാത്ത മാലിന്യ സംസ്കരണ രീതി ആയതിനാൽ അങ്ങാടിയിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കുന്നതിനും, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണ സമിതി സ്വീകരണമെന്നും,എളേറ്റിൽ ബസ്റ്റാന്ഡിലെ ശൗചാലയം പുനർനിർമ്മാണം നടത്തുന്നതിന്റെ ഭാഗമായി പ്രവർത്തന രഹിതമായി കിടക്കുന്നത് കാരണം അങ്ങാടിയിലെ മുഴുവൻ കടയിലെ ജീവനക്കാരും ,ബസ് യാത്രക്കാരും ,വിദ്യാർത്ഥികളും ,പൊതുജനങ്ങളും ആശ്രയിച്ചിരുന്ന ഈ ശൗചാലയം എത്രയും പെട്ടന്ന് പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറക്കണമെന്നും ഡി.വൈ.എഫ്.ഐ.എളേറ്റിൽ മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഈ വിഷയങ്ങൾ മുൻനിർത്തി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി
യോഗത്തിൽ സ്വാതി പി.ടി.അധ്യക്ഷത വഹിച്ചു.റിജിത്ത്. ടി.പി , സനൽജിത്ത്, ഉമ്മർ , റഹ്ന.പി.സി. എന്നിവർ സംസാരിച്ചു. ശ്രീജിത്ത്. കെ.സ്വാഗതവും നൗഫൽ ചെറ്റക്കടവ് നന്ദിയും പറഞ്ഞു.
0 Comments