നരിക്കുനി:ബിപിഎൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാനുള്ള സൗകര്യം വാട്ടർ അതോറിറ്റി ലഭ്യമാക്കുന്നു. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്, വില്ലേജ് ഓഫിസിൽ കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്.
പ്രതിമാസ കുടിവെള്ള ഉപഭോഗം 15 കിലോ ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബിപിഎൽ വിഭാഗക്കാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്. അപേക്ഷകൾ കൊടുവള്ളി സിവിൽ സ്റ്റേഷനിൽ ഉള്ള വാട്ടർ അതോറിറ്റി ഓഫീസിൽ ആണ് സമർപ്പിക്കേണ്ടത്. മാർച്ച് 31നകം അപേക്ഷ നേരിട്ട് പോയി സമർപ്പിക്കണം.
Tags:
NARIKKUNI