Latest

6/recent/ticker-posts

Header Ads Widget

അബഹക്ക് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 20 മരണം

സൗദി: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തില്‍ അപകടത്തില്‍പെട്ട് 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയില്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തില്‍ പെട്ടത്. തീപിടിച്ചതിനെ തുടർന്ന് ബസ് കത്തിയമരുകയായിരുന്നു. തീപിടിത്തത്തിെന്‍റ കാരണം വ്യക്തമായിട്ടില്ല.

ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് തീര്‍ഥാടകര്‍ എന്നാണ് വിവരം.
പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 18-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

Post a Comment

0 Comments