എളേറ്റിൽ: എളേറ്റിൽ റൈഞ്ചിലെ മുഴുവൻ മദ്രസ്സ ഉസ്താദുമാർക്കുമുള്ള റമളാൻ കിറ്റ് വിതരണം ചൊലയിൽ മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായ ഇബ്രാഹിം എളേറ്റിൽ നിർവ്വഹിച്ചു. റൈഞ്ച് പ്രസിഡണ്ട് ടി.പി. മുഹ്സിൻ ഫൈസി പ്രാർത്ഥന നിർവഹിച്ചു.
സി.മുഹമ്മദ് സ്വാലിഹ് അസ്ഹരി, എൻ. മുത്തലിബ് ദാരിമി, പി.സലാം ഫൈസി, കെ.കെ. അബ്ദുന്നാസിർ ഹാജി, കെ.കെ. ഗഫൂർ മാസ്റ്റർ, എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ, ടി. മുഹമ്മദ് ഫൈസി, അബ്ദുൽ ജബ്ബാർ ഫൈസി, പി.സി. ശരീഫുദ്ദീൻ മുസ്ല്യാർ എന്നിവർ സംബന്ധിച്ചു.
എൻ.കെ. മുഹമ്മദ് മുസ്ല്യാർ സ്വാഗതവും, കെ.കെ.ഇബ്രാഹിം മുസ്ല്യാർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS