Trending

ഗുഡ്‌സ് ട്രാൻസ്‌പോർട്ട് 28-ന്‌ പണിമുടക്കും.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 28-ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ പണിമുടക്ക് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര നിയമത്തിന്റെ പേരിൽ വാഹനങ്ങൾ തടഞ്ഞ് വൻ പിഴ ചുമത്തി ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അവസാനിപ്പിക്കുക, സ്‌കൂൾസമയത്തിന്റെ പേരിൽ ടിപ്പർ വാഹനങ്ങളെ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.

വിവിധ ട്രേഡ് യൂണിയൻ വാഹന ഉടമ സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്നും മുച്ചക്ര ഗുഡ്‌സ് വാഹനങ്ങൾ, ടിപ്പർ, മിനിലോറി, മിനി പിക്കപ്പ്, ജെ.സി.ബി., ഹിറ്റാച്ചി എന്നിവ പണിമുടക്കിൽ അണിനിരക്കുമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി.എസ്.ജയചന്ദ്രൻ, എൻ.സുന്ദരംപിള്ള, പുത്തൻപള്ളി നിസാർ, മൈക്കിൾ ബാസിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Previous Post Next Post
3/TECH/col-right