Latest

6/recent/ticker-posts

Header Ads Widget

മികച്ച വിജയികൾക്ക് ഗാഥ കോളേജിന്റെ ആദരം.

പൂനൂർ ഗാഥ കോളേജ് അഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു.
എൻ.എം.എം.എസ് പരീക്ഷയിൽ സ്കോളർഷിപ്പോടെ വിജയിച്ച ശ്രീനന്ദ. എസ് .ആർ , വൈഗ കൃഷ്ണ, അനുരഞ്ജ്, എസ്.ആർ, അജയ് കൃഷ്ണ,  മറിയം എന്നിവരേയും, വിജയികളായ മറ്റ് പതിനഞ്ച് വിദ്യാർത്ഥികളേയും, വാഗ്ഭടാനന്ദ സാഹിത്യത്തിൽ മലയാളം സർവ്വകലാശാലയിൽ ഗവേഷണം നടത്തി  പി.എച്ച്.ഡി നേടിയ പൂർവ്വാധ്യാപകൻ ഡോ. വിനീഷ്, എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി പി.ജി പഠനത്തിന് അർഹത നേടിയ പൂർവ്വവിദ്യാർത്ഥി ഡോ.ബിനു സാബിത് എന്നിവരേയും ഉപഹാരം നൽകി ആദരിച്ചു.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് ഉദ്ഘാടനം ചെയ്തു. 
പ്രിൻസിപ്പാൾ വടക്കയിൽ റജി അധ്യക്ഷനായി.
മാനേജർ യു.കെ. ബാവ മാസ്റ്റർ വിജയികൾക്ക് ഉപഹാരം നൽകി.

പൂനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രടറി മുനവ്വർ അബൂബക്കർ , ഡോ. വിനീഷ്, ഡോ. ബിനു സാബിത് , എ.കെ. മൊയ്തീൻ, വി.പി.അബ്ദുൾ ജബ്ബാർ , സി.പി.മുഹമ്മത്, പി.കെ. വനജ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും കെ.സി.രമേശൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments