പൂനൂർ : മൂന്നു ദിവസങ്ങളായി പൂനൂരിൽ നടന്നു വരുന്ന മത പ്രഭാഷണ പരിപാടിക്ക് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന ആത്മീയ സമ്മേളനം ഇന്ന് വൈകിട്ട് 7 മണി മുതൽ പൂനൂരിൽ സിയാറ വെഡിങ് സെന്ററിന് മുൻ വശത്ത് പ്രത്യേകം തയ്യാറാക്കിയ ചെറിയ എ പി ഉസ്താദ് നഗറിൽ നടക്കും .
പ്രാർത്ഥനാ സംഗമത്തിന് ഡോ . സയ്യിദ് സബൂർ തങ്ങൾ അവേലത്ത് , സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദല്‍ , അഡ്വ .സയ്യിദ് സുഹൈൽ മശ്ഹൂർ തുടങ്ങിയവർ നേതൃത്വം നൽകും . വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം നിർവഹിക്കും . ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത് മുഖ്യ പ്രഭാഷണം നടത്തും .
സയ്യിദ് സഹ്ൽ മശ്ഹൂർ അവേലത്ത് അബ്ദുൽ നാസര്‍ സഖാഫി പൂനൂർ , സാദിഖ് സഖാഫി മടത്തും പൊയിൽ , ഷഫീഖ് ബുഖാരി ,റാഫി അഹ്‌സനി , ജാബിർ നെരോത് ,ഹമീദ് സഖാഫി മങ്ങാട് ,ജലീൽ അഹ്‌സനി കാന്തപുരം , റഫീഖ് സഖാഫി , അനസ് കാന്തപുരം തുടങ്ങിയവർ സംബന്ധിക്കും .
Tags:
POONOOR