കൂടത്തായി : താമരശ്ശേരി - എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായി പാലത്തിന് സമീപം കാർ ഓവ് ചാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം അയനിക്കാട് സ്വദേശി സൈനബ (70) ആണ് മരിച്ചത്. ആമിന (45) നയിമ (21) ഉനൈസ് (28) അസ്ലിൻ (10 ) റിസ് ന പി.പി. (14) നാസിൽ (14 ) എന്നിവർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
Tags:
THAMARASSERY