പൂനൂര്‍ : മങ്ങാട് എ യു പി സ്കൂള്‍
80 -ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അറബിക് അധ്യാപിക ടി എം നഫീസ ടീച്ചർക്കുള്ള യാത്രയയപ്പും നാളെ രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും.രാവിലെ കുട്ടികളുടെ കലാപരിപാടികള്‍ പ്രശസ്ത ഗാന രചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സമാപന സംഗമവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അനിത വി കെ ഉദ്ഘാടനം ചെയ്യും . ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളായ ഐ പി രാജേഷ് , എം കെ നിജില്‍ രാജ് , സാജിദ പി , ബിച്ചു ചിറക്കല്‍ , ഖൈറുന്നിസ റഹീം വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ അഷ്റഫ് മൂത്തേടത്ത് , കെ കെ അബ്ദുല്‍ ഗഫൂര്‍ , എം ഹംസ മാസ്റ്റര്‍ , ഒ കെ ദാമോദരന്‍ , പി കെ പുഷ്പ , സി അബ്ദുല്‍ മജീദ് മാസ്റ്റര്‍ , സി അബ്ദുല്‍ ശുക്കൂര്‍ , ഇക്ബാല്‍ ചാലില്‍ , പി പി അനില്‍കുമാര്‍. എന്നിവര്‍ ആശംസകള്‍ അറിയിക്കും
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഗീത മുഖ്യ പ്രഭാഷണവും ഹെഡ്മിസ്ട്രസ് കെ എന്‍ ജമീല ടീച്ചര്‍ ആമുഖ പ്രഭാഷണവും നിര്‍വ്വഹിക്കും.സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തും.
Tags:
EDUCATION