Trending

മെഗാ ക്വിസ്: ഫൈനൽ ഇന്ന്

വലിയപറമ്പ് :വലിയ പറമ്പ് എ.എം.യു.പി.സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്ന മെഗാ ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന് നടക്കും. ഓപ്പൺ സ്റ്റേജിൽ റിയാലിറ്റിഷോ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്  പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് മുവ്വായിരം രൂപയും നൽകും .

സ്കൂൾ ഓഫീസ് സ്റ്റേഷനറി മൊത്ത വിതരണക്കാരായ കൊടുവള്ളി മാർക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് Questionario 2023 സ്പോൺസർ ചെയ്യുന്നത്.
 വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.
Previous Post Next Post
3/TECH/col-right